Today: 27 Jan 2025 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ വിദേശികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ ഗ്രീന്‍ പാര്‍ട്ടി
Photo #1 - Germany - Otta Nottathil - greenParty_with_migrants
ബര്‍ലിന്‍: ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പിലേക്ക് നാലാഴ്ച മാത്രമാണിനി ദൂരം. യാഥാസ്ഥിതിക പാര്‍ട്ടിയായ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയനും അവരുടെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും ചേര്‍ന്ന് പാര്‍ലമെന്റിലെ ഏറ്റവും വലിയ ബ്ളോക്കായി മാറുമെന്നാണ് അഭിപ്രായ സര്‍വേകളിലെ പ്രവചനം.

എന്നാല്‍, ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു കക്ഷിക്കും നല്‍കുന്ന രീതി ജര്‍മനിയില്‍ പതിവില്ല. ഇത്തവണയും അതിനു മാറ്റമുണ്ടാകില്ല. കുറഞ്ഞത് ഒരു പാര്‍ട്ടിയുടെ കൂടി പിന്തുണയില്ലാതെ സി ഡി യു ~ സി എസ് യു സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ഗ്രീന്‍ പാര്‍ട്ടി പോലുള്ള താരതമ്യേന ചെറിയ കക്ഷികളുടെ നിലപാടുകള്‍ നിര്‍ണായകമാകുന്നത്.

സി ഡി യു ~ സി എസ് യു ബ്ളോക്കിന് 28 ശതമാനം ജനപിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം സ്ഥാനത്ത് 21 ശതമാനം വോട്ടുമായി എ എഫ് ഡി എത്തുമെന്നും പ്രവചനം. എന്നാല്‍, മുഖ്യധാരാ പാര്‍ട്ടികളൊന്നും എ എഫ് ഡിയുമായി സഖ്യത്തിനു തയാറാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ അവര്‍ക്ക് സര്‍ക്കാരില്‍ പങ്കാളിത്തം ലഭിക്കാന്‍ സാധ്യതയില്ല.

മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രധാന ശത്രുക്കളാണെങ്കില്‍പ്പോലും, സി ഡി യു ഇപ്പോള്‍ ഭരണം നയിക്കുന്ന എസ് പി ഡിയുമായി കൂട്ടുചേര്‍ന്ന് എ എഫ് ഡിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വഴി തേടുമെന്ന സൂചനയുമുണ്ട്. നിലവിലുള്ളതിനു മുന്‍പുള്ള സി ഡി യു സര്‍ക്കാര്‍ ഭരിച്ചത് എസ് പി ഡി പിന്തുണയോടെയായിരുന്നു.

എന്നാല്‍, ഗ്രീന്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചാല്‍ അവരായിരിക്കും സി ഡി യു ~ സി എസ് യു ബ്ളോക്കിന്റെ പ്രധാന മുന്നണി പങ്കാളി എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. 15 ശതമാനം വോട്ടെങ്കിലും ഗ്രീന്‍ പാര്‍ട്ടിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജര്‍മനിയില്‍ താമസിക്കുന്ന വിദേശ കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടി തന്നെയാണ്. ക്രിമിനലുകളാണെങ്കില്‍ പോലും വിദേശികളെ നാടുകടത്താന്‍ പാടില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയാണിത്. എന്നാല്‍, ഇതേ നിലപാട് കാരണം, യാഥാസ്ഥിതിക ജര്‍മനിക്കാര്‍ക്കിടയില്‍ ഇവര്‍ക്ക് പ്രീതി കുറയും.

കഴിഞ്ഞ സര്‍ക്കാരിലും പങ്കാളിയായിരുന്ന ഗ്രീന്‍ പാര്‍ട്ടി, പരിസ്ഥിതിവാദം മുഖമുദ്രയാക്കിയ പ്രസ്ഥാനമാണ്. ഈ രീതിയില്‍ ചിന്തിക്കുന്ന ജര്‍മനിക്കാര്‍ക്ക് അവരോടുള്ള താത്പര്യമാണ് സര്‍വേകളില്‍ പ്രകടമാകുന്നത്.
- dated 25 Jan 2025


Comments:
Keywords: Germany - Otta Nottathil - greenParty_with_migrants Germany - Otta Nottathil - greenParty_with_migrants,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഹാംബുര്‍ഗില്‍ എഎഫ്ഡി വിരുദ്ധ പ്രകടനത്തില്‍ കലാപം Recent or Hot News
തുടര്‍ന്നു വായിക്കുക
new_office_bearers_frankfurt_kerala_samajam_2025
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ ഭാരവാഹികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
demo_against_AfD_all_over_germany_saturday_jan25_2025
ജര്‍മനിയില്‍ തീവ്ര വലതുപക്ഷത്തിനെതിരെ വന്‍ പ്രതിഷേധം ഇരമ്പി Recent or Hot News
തുടര്‍ന്നു വായിക്കുക
Lars_Redeligx_CEO_Pradeep_Pinakatt_MD_Flughafen_Duesseldorf_GmbH_contract_extended
പ്രദീപ് പിണക്കാട്ടും ലാര്‍സ് റെഡെലിഗ്സും ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായി 2030 വരെ തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
കേരളത്തിലാണങ്കില്‍ കടുവ പിടിയ്ക്കും ജര്‍മനിയിലാണേല്‍ അഭയാര്‍ത്ഥി കഴുത്തറക്കും എവിടെയാണിനി ജീവിക്കുക Recent or Hot News
തുടര്‍ന്നു വായിക്കുക
one_day_strike_berlin_27_monday_Jan_27_2025
ബര്‍ലിനില്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ പൊതുഗതാഗത പണിമുടക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us